പണ്ടുനാമീ ചില്ലകളില്‍
ഊഞ്ഞാലിലേറിപ്പറന്നിരുന്നു
ഈ മരത്തണലിലാണെന്‍ ബാല്യം മുള പൊട്ടിയത്.
മരച്ചില്ലയില്‍ കിളികള്‍ മുഴക്കും കളകൂജനം കേട്ടെന്‍ നാടുണര്‍ന്നിരുന്നു.
ഈ മരത്തിന്‍ തറയില്‍
നാടോടികള്‍ രാപാര്‍ത്തിരുന്നു.
ഒരുനൂറ്റാണ്ടിന്‍ മാറ്റത്തിനു സാക്ഷ്യംവഹിച്ചൊരു മഹാ വൃക്ഷമേ തേങ്ങുകയാണോ നീ നിന്‍ ദുര്‍ വിധിയെയോര്‍ത്ത്.
നിന്‍ ചില്ലയില്‍ കുയിലമ്മയിന്ന് കൂകുന്നില്ല
രാപ്പാടികള്‍ ചേക്കേറുന്നില്ല
കാറ്റു കളകളം മുഴക്കുന്നില്ല
No comments:
Post a Comment